Friday, June 15, 2012

ഇര



ഒറ്റാലില്‍ കുടുങന്നതിനേക്കാ‍ള്‍
വീശിയെറിഞ്ഞ വലയേക്കാള്‍
ഇഷ്ടം,
ചൂണ്ടയില്‍ കുരുങ്ങുന്നതാണ്


ഇത്തിരി നേരത്തെ മൂഡസ്വര്‍ഗ്ഗത്തില്‍
തുഴഞ്ഞു തളരുന്നതിനേക്കാള്‍,
ഒരു കണ്ണിപോലും പൊട്ടിച്ചെറിയാന്‍
ശ്രമിച്ചില്ലെന്ന പഴിയേക്കാള്‍,
ഒത്തിരിപ്പേരോടൊപ്പം കൂട്ടം തെറ്റാതെ
ഒരാള്‍ക്കെങ്കില്‍ ഒരാള്‍ക്ക്
അപകടചിഹ്നമായി തൂങിയാടുന്നതാണ്.


പറയാമല്ലൊ,
ഒരൊറ്റമോഹത്തിന് വേണ്ടി
ചെന്ന് കുരുങ്ങിക്കൊടുത്തതാണെന്ന്.
ചതിച്ചതല്ല,
ചതിക്കാന്‍ നിന്ന് കൊടുത്തതുമല്ലെന്ന്.


അറിയണമല്ലൊ
ഇരയുടെ ശരി
ഇരയാവുന്നവന്റെ രുചി

9 comments:

  1. വലവിരിച്ക്ഹ്, ഒറ്റാലൊരുക്കി, അല്ലെങ്കില്‍ ചൂണ്ടയിട്ട് പിടിയ്ക്കുന്ന വേട്ടക്കാര്‍ മാത്രമേയുള്ളോ ഈ ലോകത്തില്‍..??

    ReplyDelete
  2. ഇരയുടെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം, ഇരയുടെ വികാരം,വാശി!കഥാവശേഷൻ!

    ReplyDelete
  3. RE STRUCTURE THE SECOND STANZA...

    IT NEEDS SOME GRAMMATICAL CORRECTIONS...

    ReplyDelete
  4. Hey, here's a little something for you :)
    http://crazyanu90.blogspot.in/2012/07/versatile-blogger.html

    ReplyDelete
  5. ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  6. ഇരയുടെ ശരി....ഇര തെടുന്നവന് മറ്റൊരു ശരി....

    ReplyDelete
  7. ഒറ്റാലില്‍ കുടുങന്നതിനേക്കാ‍ള്‍
    വീശിയെറിഞ്ഞ വലയേക്കാള്‍
    ഇഷ്ടം,
    ചൂണ്ടയില്‍ കുരുങ്ങുന്നതാണ്

    ReplyDelete