2012, ജനുവരി 23, തിങ്കളാഴ്ച

കുമ്പസാരം

അന്തിമേഘങ്ങള്‍ വന്നു
താണു വണങ്ങിയിരുന്നു,
തുഞ്ചാനത്തൊരു ഒറ്റക്കണ്ണന്‍
നക്ഷത്രം വഴികാട്ടിയിരുന്നു.

അള്‍ത്താരയില്‍
രക്തമൊലിച്ചിറങ്ങുന്ന
മുറിപ്പാടുകളുമായി
നിന്നിരുന്നവനേ,
നിന്നെ സ്നേഹിച്ചു മതിവരാതെ
ഒരു മെഴുകുതിരിപോല്‍ ഉരുകി
പിന്നെ കണ്ണിലെ തീകെട്ടുറഞ്ഞു ഞാന്‍

ഒരു നിമിഷത്തെ രണ്ടായി പകുത്ത്
രണ്ടാം പകുതിയില്‍
ആ നാലറകളുള്ളകുമ്പസാരക്കൂടിനു മുന്നില്‍
മുട്ടുകുത്തി മുഖം കുനിച്ചു പറയുന്നു,
വെറുപ്പാണ്
അതേ അളവില്‍ ആവശ്യവുമാണ്.

സ്വയം തെളിഞ്ഞുഇറങ്ങി വരുമ്പോള്‍
അറിഞ്ഞില്ലല്ലൊ,
ആദ്യപാതിക്കും രണ്ടാം പാതിക്കുമിടക്ക്
കയ്യിലെ ആണികള്‍ ഊരിയെറിഞ്ഞ്
മുള്‍ക്കിരീടം തട്ടിത്തെറിപ്പിച്ച്
അരമറക്കുന്ന ചേലക്കുമുകളില്‍
വെളുത്ത കുപ്പായം വാരിവലിച്ചണിഞ്ഞ്
നാലറകളുള്ള ആ മുറിക്കു പുറകിലേക്ക്
നീ തിടുക്കത്തില്‍ പാഞ്ഞ കാര്യം

25 comments:

  1. വെറുപ്പാണ്,
    അതേ അളവില്‍ ആവശ്യവുമാണ്.................

    മറുപടിഇല്ലാതാക്കൂ
  2. സ്വയം തെളിഞ്ഞുഇറങ്ങി വരുമ്പോള്‍
    അറിഞ്ഞില്ലല്ലൊ,
    ആദ്യപാതിക്കും രണ്ടാം പാതിക്കുമിടക്ക്
    കയ്യിലെ ആണികള്‍ ഊരിയെറിഞ്ഞ്
    മുള്‍ക്കിരീടം തട്ടിത്തെറിപ്പിച്ച്
    അരമറക്കുന്ന ചേലക്കുമുകളില്‍
    വെളുത്ത കുപ്പായം വാരിവലിച്ചണിഞ്ഞ്
    നാലറകളുള്ള ആ മുറിക്കു പുറകിലേക്ക്
    നീ തിടുക്കത്തില്‍ പാഞ്ഞ കാര്യം

    പാപത്തിന്റെ അഴമാണോ വരച്ചിടാന്‍ ശ്രമിച്ചത്‌ .??

    മറുപടിഇല്ലാതാക്കൂ
  3. "നാലറകളുള്ള ആ മുറിക്കു " ഹൃദയം?
    മനസ്സില്‍ ഇഷ്ടവും വെറുപ്പും .........
    സമര്‍പ്പണത്തിന്റെ നിറവില്‍ നിന്നും ഒളിച്ചോടാന്‍ നില്‍ക്കുന്ന മനസ്സിനെ തള്ളുകയും കൊല്ലുകയും ചെയ്യാനാവാത്ത അവസ്ഥ ....
    ഇതൊക്കെയാ വായിച്ചപ്പോള്‍ തോന്നിയത്. നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. ആദ്യപാതിക്കും രണ്ടാം പാതിക്കുമിടക്ക്...

    ആവശ്യം കഴിയുമ്പോള്‍ മാത്രമാണ് വെറുപ്പാകുന്നത്.. അല്ലേ?

    പതിവുപോലെ ഒരു നല്ല കവിത....

    മറുപടിഇല്ലാതാക്കൂ
  5. കവിത എനിക്കൊരു പിടിയുമില്ലാത്ത കാര്യാണ്‌ കേട്ടൊ. അത് വളരെ കുറച്ച് കവിതകളേ ഇന്നോളം വായിച്ചിട്ട് എനിക്ക് വല്ലോം പിറ്റി കിട്ടീട്ടുള്ളൂ..
    ബ്ലൊഗിലെ ചിത്രം നല്ല രസമുണ്ട്.."പൊട്ടിത്തകര്‍ന്നതിന്റെ അവശേഷിപ്പുകളെങ്കിലും ,മൂര്‍ച്ചയുള്ള നേര്‍ത്ത വക്കുകളുണ്ടെങ്കിലും വളപ്പൊട്ടുകള്‍ സൂക്ഷിക്കാന്‍ എന്തു രസമാണല്ലെ.................."...
    ഈ വരികള്‍ സൂപ്പര്....
    എനിക്കും ഉണ്ടായിരുന്നു മൂന്ന് അരിഷ്ട ക്കുപ്പികള്‍ നിറയെ വളപ്പൊട്ടുകള്‍...ഒരിക്കല്‍ പഠിക്കാതെ അതും നോക്കി ഇരുന്നപ്പോള്‍ അമ്മ അത് കളഞ്ഞു....ഈ ബ്ലോഗിന്റെ പേര് തന്നെ അതൊക്കെ ഓര്‍മ്മിപ്പിച്ചു...

    മറുപടിഇല്ലാതാക്കൂ
  6. ഉമാ.....
    ഒരു നിമിഷത്തെ രണ്ടായി പകുത്ത്.....
    ആ ഇരു പകുതിയിലേയ്ക്ക് കണ്ണൂം മനസ്സും പകുത്തു കൊടുത്ത് ഞാൻ ഇരുന്നു..ഈ കവിത വായിച്ചു കഴിഞ്ഞ ഞൊടിയിൽ.........
    മനോഹരമായിരിക്കുന്നു കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  7. നന്ദി ഓരോ വായനക്കും അഭിപ്രായത്തിനും.....

    മറുപടിഇല്ലാതാക്കൂ
  8. ഉമ, കവിത കുറിച്ചിടുമ്പോൾ ഒന്ന് അറിയിക്കുമോ, മിസ് ചെയ്യാൻ ഇഷ്ടപ്പെടാത്തവയാണ് ഉമയുടെ കവിതകൾ. ഈ കവിതയിൽ രണ്ടു നിമിഷാർദ്ധങ്ങൾക്കിടയിൽ എന്തുണ്ടായി എന്ന് എനിക്ക് അത്ര പിടികിട്ടിയില്ലെങ്കിലും. മുൾക്കിരീടവും കുരിശും താങ്ങാനാവാതെ ഒരു നിമിഷത്തിന്റെ നരകയാതനാമുഹൂർത്തത്തിൽ എന്റെ ദൈവമേ എന്റെ ദൈവമേ, അങ്ങെന്തിനെന്നെ കൈവിട്ടു എന്ന് അവൻ വിലപിക്കുന്നത് ബൈബിളിന്നകത്തും പുറത്തും ഞാൻ കേട്ടിട്ടുണ്ടെങ്കിലും.

    മറുപടിഇല്ലാതാക്കൂ
  9. കുരിശ്ശേറിയവന്റെ രക്തം സ്വന്തം നെഞ്ചിൽ നിറച്ചു കവിതയിൽ തൂവി.

    മറുപടിഇല്ലാതാക്കൂ
  10. എല്ലാരിലുമുണ്ട് ഒരു കുമ്പസാരകൂട്!

    മറുപടിഇല്ലാതാക്കൂ
  11. നല്ല കവിത, അതിലേറെ നല്ല തലക്കെട്ട് വിശദീകരണം..( പൊട്ടിത്തകര്‍ന്നതിന്റെ അവശേഷിപ്പുകളെങ്കിലും ,മൂര്‍ച്ചയുള്ള നേര്‍ത്ത വക്കുകളുണ്ടെങ്കിലും വളപ്പൊട്ടുകള്‍ സൂക്ഷിക്കാന്‍ എന്തു രസമാണല്ലെ.....)ശരിയാ, കൂര്‍ത്ത മുനകള്‍ മുറിവേൽപ്പിക്കുമ്പോഴും പലതും ഹൃദയത്തോട് ചേര്ത്തുവെയ്ക്കുന്നു നാം...

    മറുപടിഇല്ലാതാക്കൂ
  12. ലാസ്റ്റ് കവിത 'വിപ്ലവം' എവിടെ പോയി ? ഇപ്പോള്‍ കാണുന്നില്ല..!!

    മറുപടിഇല്ലാതാക്കൂ
  13. ഇഷ്ടപ്പെട്ടു കേട്ടോ ഉമാ.. അസ്സലായി..
    എല്ലാവരും പറഞ്ഞ പോലെ തലക്കെട്ട്‌ ഗംഭീരമായി....

    മറുപടിഇല്ലാതാക്കൂ
  14. ഏലോഹീ ഏലോഹീ ലാമ്മ ശബ്ബ്ക്താനീ എന്ന് നിലവിളിച്ചത്........


    ഒരു മെയിൽ അയയ്ക്കാമോ പോസ്റ്റിടുമ്പോ പ്ലീസ്?

    മറുപടിഇല്ലാതാക്കൂ
  15. നല്ല അന്തരീക്ഷ ഭംഗി. ഒരു ഓയില്‍ പെയിന്റിംഗ് കണ്ട പോലെ..
    അവസാനത്തെ വരി നീ thidukkathil പാഞ്ഞത്...... എന്നായാലും പോരെ..

    മറുപടിഇല്ലാതാക്കൂ